ലൈസൻസ് ഉള്ള ഒരു നല്ല ഇലക്ട്രീഷ്യനെ കണ്ട് 500 V ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് വയറിംഗ് ടെസ്റ്റ് ചെയ്യണം
എല്ലാ സ്വിച്ച് കളും ഓൺ ചെയ്ത് എല്ലാ ഇക്യുപ്മെന്റുകളും ലൈനിൽ നിന്ന് ഒഴിവാക്കി മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ന്യൂട്രലിനും ഫെയിസിനും ഇടയിൽ ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് വൈദ്യുതി പ്രതിരോധം അളക്കണം
അങ്ങനെ ചെയ്യുമ്പോൾ ഒരു മെഗാ ഓം മിനിമം ഇൻസുലേഷൻ റെസിസ്റ്റൻസ് കിട്ടണം
രണ്ടാമതായി മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ മറ്റെല്ലാ സ്വിച്ചുകളും ഓൺ ചെയ്ത് ലോഡ് എല്ലാം കണക്റ്റ് ചെയ്ത നിലയിലും വന്ന ശേഷം ഫെയി സോ ന്യൂട്ര ലോഏതെങ്കിലും ഒരു പോയിന്റിനും എർത്ത് പോയിന്റിനും ഇടയിൽ വൈദ്യുതി പ്രതിരോധം മേൽ ഇൻസുലേഷൻ ടെസ്റ്റർ (മെഗ്ഗർ) ഉപയോഗിച്ച് അളക്കണം
മിനിമം ഒരു മെഗാഓം പ്രതിരോധം ലഭിക്കണം
തുടർന്ന് എർത്ത് ടെസ്റ്റർ കൊണ്ട് വന്ന് വീട്ടിലെ എർത്ത് പൈപ്പിന്റെ വൈദ്യുതി പ്രതിരോധം അളക്കണം
എർത്ത് ടെസ്റ്ററിന് 4 പോയിന്റ് ആണ് ഉള്ളത്
1. E1- 2.P.1 - 3.P2- 4.E2 എന്നിങ്ങനെ എർത്ത് ടെസ്റ്റി റി നൊപ്പമുള്ള സൈപക്ക് എന്ന് അറിയപ്പെടുന്ന ചിലപ്പോൾ ഒരു അര അടി നീളമുള്ള സ്റ്റീൽ ദഢ് എർത്ത് പിറ്റിൽ നിന്നും 10 മീറ്റർ അകലത്തിൽ ഒന്ന് 15 മീറ്റർ അകലത്തിൽ മറ്റൊന്ന് എന്ന ക്രമത്തിൽ എർത്തുപിറ്റും രണ്ടു ദഢുകളും ഒരേ നേർരേഖയിൽ വരുത്തക്കവണ്ണം ഭൂമിയിൽ താഴ്തി ഉറപ്പിക്കണം
ശേഷം എർത്ത് ടെസ്റ്ററിൽ E1-P1 എന്നി പോയിന്റുക തമ്മിൽ ഷോർട്ട് ചെയ്ത് എർത്തുപിറ്റുമായി എർത്ത് ടെസ്റ്ററിൽ നൽകിയിട്ടുള്ള വൈദ്യുതി കേബിൾ & ഉപയോഗിച്ച് ബന്ധിപ്പിക്കണം.
അതുപോലെ
എർത്ത് ടെസ്റ്ററിലെ P2 പോയിന്റ് 10' മീറ്ററിൽ സ്ഥാപിച്ചിട്ടുള്ള
ദഢുമായും E2 പോയിന്റ് 15 മീറ്ററിൽ സ്ഥാപിച്ചിട്ടുള്ള ദഢുമായും ബന്ധിപ്പിക്കണം.
എന്നിട്ട് എർത്ത് ടെസ്റ്റർ ലെ കൈപ്പിടി ഒരു മിനിറ്റിൽ 160 പ്രാവശ്യം എന്ന കണക്കിൽ കറക്കുമ്പോൾ മീറ്ററിലെ ജനറേറ്ററിൽ ഇലക്‌ട്രോണുകളെ തള്ളിനീക്കാനാവശ്യമായ നിശ്ചിത ബലം (EMF അഥവാ വോൾട്ടേജ് ) ഉണ്ടാകുകയും അത് പോയിന്റ് E1 നും E2 നും ഇടയിൽ മണ്ണിലൂടെ ഒരു വൈദ്യുതി പ്രവാഹം സൃഷ്ടിക്കുകയും
ആ വൈദ്യുതി പ്രവാഹത്തിന്റെ അളവും പോയിന്റ് P1 നും P2 നും ഇടയ്ക്കുള്ള വൈദ്യുതി ബല വ്യതിയാനവും (പൊട്ടൻഷ്യൽ ഡിഫ്രൻസ് ) എത്രയെന്നറിയുന്ന എർത്ത് ടെസ്റ്റർ തന്റെ സ്ക്രീനിൽ എർത്ത് പൈപ്പിന്റെ പ്രതിരോധം ഓം എന്ന യൂണിറ്റിൽ നമ്മെ കാണിച്ചുതരുന്നത് കൺനിറയെ കാണണം
സർവ്വീസ് കണക്ഷൻ പോയന്റിലെ ഈ എർത്ത് റെസിസ്റ്റ്ൻ സ് എല്ലായിപ്പോഴും 4 ഓം ൽ കൂടരുതെന്ന് അറിവുള്ളവർ പറയുന്നത് എന്റെ വീട്ടിലും
ഉണ്ടോ എന്നറിയണം